എനിക്കു മുന്നിലേക്കു വലിച്ചെറിയപ്പെട്ടഈ മഴയുടെ ആരവത്തിലേക്ക് നീ വരുമെന്നു കരുതി ഞാന്‍ കാത്തു നിന്നു.
ചരിഞ്ഞു പെയ്യുന്ന മഴത്തുള്ളികള്‍ക്കപ്പുറം തണുത്ത കാറ്റു വീശുന്നുണ്ടയിരുന്നു.
മഴത്തുള്ളികള്‍ക്കെതിരെ കുട പിടിച്ച് എണ്റ്റെ കാത്തിരുപ്പിലേക്കു കടന്നു വരുമ്പോള്‍ നീ പാതിയും നനഞ്ഞിരുന്നു.
പാളി നോക്കിയ ഒരു നോട്ടം ആരും കണ്ടില്ലേന്നു നടിച്ച് നീ പതിവിലും വൈകിയ വണ്ടിക്കായി കാത്തുനില്‍ക്കുമ്പോള്‍, നീ എറിഞ്ഞു തന്ന നോട്ടത്തിണ്റ്റെ പുറന്തോടു പൊട്ടിച്ചു പുറxത്തായ പ്രണയാര്‍ദ്രമായ ഒരു ഭാവം ഞാന്‍ എന്നിലൊളിപ്പിച്ചത് പെട്ടെന്നായിരുന്നു.
വണ്ടി ഒരു പക്ഷേ ഇനിയും വൈകിയേക്കാം.
അബദ്ധത്തില്‍ പോലും എന്നെ നോക്കതിരിക്കാന്‍ നീ വല്ലാതെ ശ്രമിക്കുന്നുണ്ടെന്നിക്കു തോന്നി. പുതുമഴത്തുള്ളികള്‍ക്കൊപ്പം വീണുകിട്ടിയ ആലിപ്പഴം കൈവെള്ളയില്‍ സൂക്ഷിക്കുന്ന കൌതുകതോടെ നീ എന്നിലേക്കെറിഞ്ഞു തന്ന നോട്ടത്തിണ്റ്റെ ചൂരു പോകാതെഞാന്‍ അതെണ്റ്റെ നെഞ്ചിണ്റ്റെ ചൂടിലൊളിപ്പിച്ചു.
എങ്ങി നെയാണതു പറയുക ... ?
എങ്ങി നെയാണവളതു സ്വീകരിക്കുക..... ?
ആശങ്കകളില്‍ കുഴഞ്ഞ ആലോചനകളിലൂടെ ഞാന്‍ വീണ്ടും മഴയെ നോക്കി കൊതിച്ചു,
വണ്ടി ഇനിയും വൈകിയിരുന്നെങ്കില്‍.
നനഞ്ഞ മഴയിലും വരണ്ട ചുണ്ടിനെ നാവുകൊണ്ടു നനച്ച് ഞാന്‍ തയ്യറെടുക്കുമ്പോഴേക്കും അങ്ങു ദൂരെ നിന്നാ പഴയ വണ്ടി വരുന്നതു കണ്ടു.
മഴത്തുള്ളികള്‍ക്കൊപ്പം അടര്‍ന്നു വീഴുന്ന നിമിഷങ്ങെളെ പിടിച്ചു നിര്‍ത്താന്‍ ആയിരം കൈകളുണ്ടെങ്കിലെന്നു കൊതിച്ചപ്പോഴേക്കും
ഒരുപാടു കിതപ്പുകളോടെ ആ വണ്ടി അരികിലെത്തി.
ഒന്നു തിരിഞ്ഞു പോലും നോക്കതെ പാതി നനഞ്ഞ പട്ടുപാവാട ചെറുതായുയര്‍ത്തി അവളാ വണ്ടിയുടെ ഇരുട്ടിലേക്കു കയറുമ്പോള്‍
നനഞ്ഞു കിലുക്കം നഷ്ടപ്പെട്ട സ്വര്‍ണ്ണ പാദസ്സരത്തില്‍ കണ്ണുടക്കി.
വീണ്ടും കിതച്ചുകൊണ്ട് ആ വണ്ടി അകലേക്കു പോകുമ്പോള്‍ പോളിത്തീന്‍ കവറില്‍ നനയാതെ പൊതിഞ്ഞു പിടിച്ച ഒരു ചുവന്ന റോസാപ്പൂ ഞാന്‍ പുറത്തെടുത്തു.
ഒപ്പം, വാലെണ്റ്റയിന്‍ ആശംസകളെഴുതിയ മഴ നനഞ്ഞു മഷി പടര്‍ന്നഒരു ചെറിയ കാര്‍ഡും.....
പക്ഷേ, വണ്ടി ഒരുപാടു ദൂരേക്കു പോയിരുന്നു.........

10 comments:
ഓടിക്കിതച്ചെത്തുമ്പേൊഴേക്കും അകന്നുപേൊയ തീവണ്ടി നമുക്കു നല്‍കുന്ന സമാന്തരങ്ങളായ രണ്ടു പാളങ്ങളുടെ കാഴ്ച്പേൊലെ, മനസ്സിലൊളിപ്പിച്ച പ്രണയം സമാന്തരങ്ങളാക്കി ബാക്കി നിറ്‍ത്തി കടന്നുപേൊകാത്തവരാരണിവിടുള്ളത് ?
ആ പടര്‍ന്ന മഷിയുടെ ഓര്‍മ്മക്ക്......
ഇതു തന്നെയാണ് അവസരം ഇനിയും കാത്തിരുന്നാല്‍ വണ്ടി അകന്നുപോകും ദൂരേക്ക് അതിവിദൂരത്തിലേക്ക്....ഇനി വൈകുന്നില്ല ഞാനും പൊട്ടിക്കട്ടെ ഒരെണ്ണം(തേങ്ങ) ഹ ഹ ഹ
കൌമാരത്തിലെ പ്രണയ ദിനങ്ങളെ ഓര്‍മ്മിപ്പിച്ചു...വിരഹവും വേദനയും നല്‍കുമെങ്കിലും മഴ എന്നും പ്രണയമാണ്‍ അല്ലേ രാജേഷ്....ആശംസകള്‍.
ഒരുപാട് വട്ടം പലരും പറഞ്ഞിട്ടുള്ള വിഷയമെങ്കിലും ഒട്ടും മുഷിപ്പിച്ചില്ല എഴുത്ത്.പ്രണയമെത്ര പറഞ്ഞാലും തീരാത്ത വിഷയമായത് കൊണ്ടാവും..
മഴ..ഓരോ പ്രണയത്തിലും അവളുടെ സാമിപ്യം ഉണ്ട്...ഓരോ വരികളും പഴയ ഒരു പ്രണയത്തിലേക്ക് കൂട്ടികൊണ്ടുപോയി.
--
ആ പഴയ bus stop..........
പറയാന്‍ കഴിയാതെ പോയ കാര്യങ്ങള്‍.......
ഒരു ചാറ്റല്‍ മഴ നനഞ്ഞ സുഖം. വളരെ നന്ദി.
ചറ്റൽമഴ പ്രണയമാണ്
പ്രളയമഴ പ്രണയപരാക്രമാണ്
മഞ്ഞ്കാല മഴതുള്ളിയിലേക്ക് ഞാൻ………
ആശംസകൾ……………………………….
ഈ തണുത്ത പുലരിയില്‍ എന്നോടൊത്തു മഴ നനഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും നന്ദി. പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുത്ത് എഴുതിയതാണിത്. അന്ന് വാലണ്റ്റയിന്‍ ദിനമുണ്ടായിരുന്നില്ല, പക്ഷേ പ്രണയമുണ്ടായിരുന്നു.
മുസ്തഫാ, ഉടച്ച തേങ്ങ വെറുതേയായില്ല. നന്ദി. വര്‍ഷിണീ, കുറേ നല്ല ദിനങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
റോസ്, എഴുത്ത് മുഷിപ്പിച്ചില്ലെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
ചീരം, നന്ദി.
സൈഫല്‍, ആ ബ്സ്സ്റ്റോപ്പ്, അതിപ്പോഴും അവിടെയ്ണ്ട്....
സാദിഖ്, ഈ മഴയിലേക്കു സ്വഗതം.
ഏവര്‍ക്കും, നന്ദി.
പ്രണയത്തെ മഴയോടുപമിച്ചു പറഞ്ഞിരിക്കുന്നു. മഴ പെയ്യുമ്പോള്‍ അവിടം ഒരു പ്രണയലോകമായ് തോന്നുന്നു. ഇതു വരെ ഉണ്ടാകാത്ത ഒരനുഭൂതി തോന്നുന്നു.
മഴ നമുക്ക് സന്തോഷവും സന്താപവും തരുന്നു. അങ്ങനെ കിട്ടുന്ന സന്താപത്തിനും ഒരു സുഖമുണ്ട്.
ആശംസകള്‍!
www.chemmaran.blogspot.com
പ്രണയമഴ... !
Post a Comment