Friday, June 6, 2008

മഴ

ഒരുപാട്‌ സുന്ദരിയായ ഒരു പ്രണയിനിയാണു മഴ.
അക്ഷമ നിറഞ്ഞ കാത്തിരുപ്പുകള്‍ക്കൊടുവില്‍ പലപ്പോഴും അവളെന്നെ പറ്റിച്ചു പോകാറുണ്ട്‌. അപ്രതീക്ഷിതമായി വാതില്‍പ്പഴുതിലൂടെ വന്നെത്തി നോക്കി ചിരിച്ചു കൊണ്ടവള്‍ നടന്നു മറയാറുമുണ്ട്‌.
കാര്‍മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒരു ഭ്രാന്തായി അവളെന്നെ പുല്‍കിയിട്ടുണ്ട്‌.
നീല രാവുകളിലൊരു കാമുകിയായി അവളെണ്റ്റെ അരികിലെത്തിയിട്ടുണ്ട്‌. വേനലറുതികളിലൊടുവില്‍ കുളിരിണ്റ്റെ പട്ടുപാവാടയിട്ട കാമുകിയായി വന്നതും അവളു തന്നെ.

ഇന്നിപ്പേൊള്‍ ഞാനാ പ്രണയിനിയെ കാത്തിരിക്കുന്നു.

ഇവിടെ എണ്റ്റെ കാഴ്ചകളിലിപ്പോള്‍ ചുട്ടുപഴുത്ത കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളും വരണ്ട കുറേ മനുഷ്യജീവിതങ്ങളും മാത്രം.

അതെ......... മഴ, ഒരുപാട്‌ സുന്ദരിയായ ഒരു പ്രണയിനിയാണു മഴ.

2 comments:

ഒരു സ്നേഹിതന്‍ said...

മഴ, ഒരുപാട്‌ സുന്ദരിയായ ഒരു പ്രണയിനിയാണു..
തീറ്ച്ചയായും...

വര്‍ഷിണി* വിനോദിനി said...

തോന്ന്യവാസി മഴയെ..
താളം തെറ്റിയ മഴയെ..
തോരത്ത മഴയെ..
ഇരുട്ടിന്‍റെ മഴയെ..
എത്ര കണ്ടാലും മതിവെരാത്ത മഴ...